മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ പൂവെടിക്കിടെ അപകടം; പൂവെടി ആളുകള്‍ക്കിടയിലേക്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്ക്


മൂടാടി: മുചുകുന്ന് കോട്ട കോവിലകം ക്ഷേത്രത്തില്‍ പുലര്‍ച്ചെ ഒന്നരയ്ക്ക് പൂവെടിക്കിടെ അപകടം. പൂവെടി ആളുകള്‍ക്കിടയിലേക്ക് പൊട്ടി തെറിച്ച് രണ്ടുപേര്‍ക്ക് നിസാര പരിക്കേറ്റു. അഭിനന്ദ്, സംഗീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

വലിയ കവുങ്ങിലാണ് പൂവെടി കെട്ടിവെക്കുന്നത്. ഇത് കെട്ടിവച്ചതിലുള്ള അപാകമാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാർ പറയുന്നു. പരിക്കേറ്റ രണ്ടുപേരും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.

താഴെ തീ കൊളുത്തിയാല്‍ ഓരോ തട്ടിലുമുള്ള പടക്കങ്ങള്‍ പൊട്ടുന്നതാണ് പൂവെടി പൊട്ടിക്കുന്ന രീതി. എന്നാല്‍ മുകളിലേക്ക് പോകേണ്ട പൂവെടി ആളുകള്‍ക്കിടയിലേക്ക് തെറിച്ചാണ് പൊട്ടിയത്. പടക്കങ്ങള്‍ മുഴുവനായും പൊട്ടാത്തതിനാല് വലിയ അപകടം ഒഴിവായെന്ന് നാട്ടുകാർ പറയുന്നു. പൂവെടിയില്‍ മുകളിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

അപകടത്തിന്റെ പശ്ചാത്തലത്തില്‍ സംഭവത്തില്‍ വെടിക്കെട്ടുകാരും നാട്ടുകാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും പൊലീസ് ഇടപെട്ട് വെടിക്കെട്ട് നിര്‍ത്തിവെക്കുകയും ചെയ്തു. വെള്ളം പമ്പ് ചെയ്ത് പൂവെടി നിർവീര്യമാക്കി.

Summary: Accident during flower bursting at Muchukunnu Kotta Kovilakam temple