ബെെക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ചു, ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി; കോഴിക്കോട് ദമ്പതികൾക്ക് ദാരുണാന്ത്യം


കോഴിക്കോട്: കെഎസ്ആർടിസി ബസും ബെെക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. ബൈക്ക് യാത്രക്കാരായ കുറ്റിച്ചിറ സ്വദേശികളായ മമ്മദ് കോയ (72) ഭാര്യ സുഹറാബി (62 ) എന്നിവരാണ് മരിച്ചത്. മാനാഞ്ചിറയിൽ വെച്ചാണ് അപകടമുണ്ടായത്.

ബസ് ബൈക്കിന് പിന്നിൽ ഇടിച്ചതാണ് അപകട കാരണമെന്നും ബസിന്റെ പിൻചക്രം ഇരുവരുടേയും ദേഹത്ത് കയറിയിറങ്ങിയതായും ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേ​ഹം കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Summary: Couple dies after KSRTC bus collides with Bike