തിക്കോടിയില്‍ കാറില്‍ ബസ്സിടിച്ച് അപകടം; സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്ക്


തിക്കോടി: തിക്കോടിയില്‍ കാറില്‍ ബസ്സിടിച്ച് അപകടം. ദേശിയ പാതയില്‍ തിക്കോടി ടൗണില്‍ വച്ചായിരുന്നു അപകടം. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് ആറേകാലോടെയായിരുന്നു സംഭവം.

കോഴിക്കോട് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പൊയ്‌ക്കൊണ്ടിരുന്ന ഈസ്റ്റ് കോസ്റ്റ് എന്ന സ്വകാര്യ ബസ്സാണ് കാറിനെ ഇടിച്ചത്. കാറും ഇതേ ദിശയില്‍ പോവുകയായിരുന്നു. അമിത വേഗതയിലെത്തിയ ബസ്സ് കാറിനെ മറികടക്കാനുള്ള ശ്രമത്തില്‍ കാറിനെ ഇടിയ്ക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മലക്കം മറിഞ്ഞ് ശേഷമാണു വാഹനം നേരെ നിന്നത്.

സ്ത്രീകളടക്കം വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.