കളഞ്ഞുകിട്ടിയത് സ്വര്‍ണ കൈചെയിന്‍; തിരികെ നല്‍കി മാതൃകയായി വടകര സാന്റ് ബാങ്ക്‌സ് സ്വദേശി അബ്ദുറഹിമാന്‍
വടകര: കളഞ്ഞുകിട്ടിയ സ്വര്‍ണ കൈചെയിന്‍ തിരികെ നല്‍കി മാതൃകയായി വടകര സ്വദേശി. സാന്റ് ബാങ്ക്‌സ് പ്രദേശവാസിയായ അബ്ദുറഹിമാനാണ് സാന്റ് ബാങ്ക്‌സ് പരിസരത്ത് നിന്നും കിട്ടിയ കൈചെയിന്‍ തിരികെ നല്‍കിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ച കുടുംബസമേതം സാന്റ് ബാങ്ക്‌സില്‍ എത്തിയ കുരിക്കിലാട് സ്വദേശിയായ മുഹമ്മദ് ബഷീര്‍ എന്നയാളുടെ കുട്ടിയുടെ ചെയിനാണ് നഷ്ടമായത്. തുടര്‍ന്ന് 24നാണ് അബ്ദുറഹിമന് ചെയിന്‍ കിട്ടി. ഉടന്‍ തന്നെ ഇയാള്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വടകര കോസ്റ്റല്‍ പോലീസ് ബീറ്റ് ഓഫീസര്‍ ശരത് കെ.പിയെ എല്‍പ്പിച്ചു.
പിന്നീട് കോസ്റ്റല്‍ പോലീസ് ഉടമയെ വിവരം അറിയിക്കുകയും കൃത്യമായ തെളിവുകളുമായി ഉടമ ഇന്നലെ സ്‌റ്റേഷനില്‍ എത്തി. സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സലാമില്‍ നിന്നും ചെയിന്‍ ഏറ്റുവാങ്ങി.
Description: Abdurrahiman set an example by returning the stolen gold chain chain from Vadakara Sand Banks