നാദാപുരം ചേലക്കാട് സ്വദേശി ഖത്തറിൽ അന്തരിച്ചു


നാദാപുരം: ചേലക്കാട് കുളങ്ങരത്ത് ചേണിക്കണ്ടി അബ്ദുൽ മജീദ് ഖത്തറിൽ അന്തരിച്ചു. 50 വയസ്സായിരുന്നു. ദോഹയിലെ റൊട്ടാന റസ്റ്റോറന്റിൽ ജോലി ചെയ്ത് വരികയായിരുന്നു.

ഉപ്പ: പരേതനായ ചേണിക്കണ്ടി മൊയ്തു ഹാജി
ഉമ്മ: ഖദീജ
ഭാര്യ: ചാമക്കാലിൽ ഉമൈബ

മക്കൾ: ഫാത്തിമത്തുൽ അസ്ലഹ, അംന ഷെറിൻ, ഹനീന.
സഹോദരങ്ങൾ: മമ്മു, ബഷീർ, ഹമീദ്, ലത്തീഫ്, ആസ്യ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.