മഹാസർപ്പബലി, ഗ്രാമോത്സവം കലാപരിപാടികൾ; മേമുണ്ട മഠം നാഗക്ഷേത്രത്തിൽ ആയില്യാഘോഷം നാളെ മുതല്‍
വടകര: മേമുണ്ട മഠം നാഗക്ഷേത്രത്തിൽ ആയില്യാഘോഷം 9, 10, 11 തീയതികളിൽ നടക്കുമെന്ന് ആഘോഷക്കമ്മിറ്റി പത്രസമ്മേളനത്തിൽ അറിയിച്ചു. ഒൻപതിന് രാവിലെ വിശേഷാൽപൂജകൾ, ഏഴുമണിക്ക് കലവറനിറയ്ക്കൽ, വൈകീട്ട് ആറിന് സർപ്പബലി, ഏഴുമണിക്ക് ഗ്രാമോത്സവം കലാപരിപാടികൾ എന്നിവ നടക്കും.
പത്തിന് രാവിലെ വിശേഷാൽപൂജകൾ, വൈകീട്ട് ആറുമണിക്ക് സർപ്പബലി, എട്ടിന് സുധീർ മുല്ലൂക്കരയും സംഘവും നയിക്കുന്ന കളമെഴുത്തും നാഗപ്പാട്ടും. 11-ന് രാവിലെ വിശേഷാൽപൂജകൾ, 12 മുതൽ അന്നദാനം, വൈകീട്ട് ആറിന് മഹാസർപ്പബലി, 6.30-ന് സാംസ്കാരികസന്ധ്യ കെ.വി. സജയ് ഉദ്ഘാടനം ചെയ്യും. ഏഴിന് കലാമണ്ഡലം അദ്വൈതയും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, എട്ടിന് വടകര ഗ്രാമകേളി അവതരിപ്പിക്കുന്ന ‘നാട്ടുപൊലിമ’ നാടൻപാട്ട് പരിപാടി എന്നിവ നടക്കും.

പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എൻ. സുരേഷ് ബാബു, സെക്രട്ടറി എം.എം. രാജീവൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബിജു ആര്യോട്ട്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഉദയൻ ചാലിൽ എന്നിവർ പങ്കെടുത്തു.
Description: aayillyam festival at Memundamadam Temple from tomorrow