അറിവിന്റെ ലോകത്തേക്ക് കാല്‍വച്ച് കുരുന്നുകള്‍; ആവളയിലെ അംഗനവാടികളില്‍ പ്രവേശനോത്സവം നടത്തി


ആവള: ആവളയിലെ വിവിധ അംഗനവാടികളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകളെ ടീച്ചര്‍മാരും ജനപ്രതിനിധികളും ചേര്‍ന്ന് സ്വാഗതം ചെയ്തു.

ആവളയിലെ 74ാം നമ്പര്‍ അംഗനവാടിയായ ചുള്ളിയോത്ത് അംഗനവാടിയിലും 56ാം നമ്പര്‍ പെരിങ്ങളത്ത് പൊയില്‍ അംഗനവാടിയിലും വിവിധങ്ങളായ പരിപാടികളോടെയാണ് പ്രവേശനോത്സവം നടത്തിയത്.

വാര്‍ഡ് മെമ്പര്‍ എം.എം രഘുനാഥിന്റ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം ബാബു ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കൊയിലോത്ത് ശ്രീധരന്‍, കെ.എം ശോഭ, എ.എല്‍.എം.എസ്.സി കമ്മിറ്റി അംഗങ്ങളായ വി.പി വേണു. മൊയ്തീന്‍ മാസ്റ്റര്‍, അനഘ രാഹുല്‍, ദേവി, ശ്രീകാര്‍ത്തിക, ശ്രീജ, പത്മാവതി തുടങ്ങിയവര്‍ സംസാരിച്ചു.