ഇനി ഉത്സവത്തിന്റെ രാവുകളിലേക്ക്; ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ


തുറയൂർ: ഇരിങ്ങത്ത് ശ്രീ മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 17 മുതൽ 22 വരെ ആഘോഷിക്കും. ഡിസംബർ 17ന് മഹോത്സവത്തിന് കൊടിയേറും. അന്നേദിവസം രാവിലെ മുതൽ ക്ഷേത്രമാതൃസമിതിയുടെ അഖണ്ഡനാമജപം, രാതി 7 30 ന് തായമ്പക എന്നിവയുണ്ടായിരിക്കും. ഡിസംബർ 18 രാവിലെ കലവറ നിറയ്ക്കൽ, ആയിരം കുടം അഭിഷേകം, ഡിസംബർ 19 ന് രാത്രി 7.30 ന് ആദ്ധ്യാമിക പ്രഭാഷണം ഉപേന്ദ്രൻ ഉപാസന, തിരുവാതിര, ചാക്യാർകൂത്തും നടക്കും.

20-ാം തിയ്യതി വെെകീട്ട് നാല് മണിയ്ക്ക് ഇളനീർ കുലവരവുകൾ, രാതി 7.30 ന് നടനരാവ്, 9.30 ന് ജാനു തമാശ എന്നിവയുണ്ടാകും. ഡിസംബർ 21-ന് രാത്രി 8 മണിയ്ക്ക് പള്ളിവേട്ട എഴുന്നള്ളത്ത്. പാക്കനാർപുരത്ത് നിന്നു ആരംഭിക്കുന്ന എഴുന്നള്ളത്തിന്റെ ഭാ​ഗമായി 40ഓളം വാദ്യകലാകാരന്മാർ അണിനിരക്കുന്ന പാണ്ടിമേളവും രാത്രി 9 30 ന് ആലിൻകീഴ് മേളവും ഉണ്ടാകും. ആറാട്ട് മഹോത്സവത്തിന്റെ അവസാന ദിവസമായ ഡിസംബർ 22 ന് കുളിച്ചാറാട്ട്, ആറാട്ട് സദ്യ എന്നീ പരിപാടികളോടെ ആഘോഷിക്കും.

ആഘോഷ കമ്മിറ്റി ഭാരവാഹികളായി പത്മനാഭൻ.എൻ.പി.(ചെയർമാൻ), അശോകൻ നടുക്കങ്ങി (കൺവീനർ), അമൽ ലാൽ.വി.കെ (ഖജാൻജി), ബാലൻ.കെ.ടി.കെ (വൈസ് :ചെയർ), രാജു കുന്നത്ത് (ജേ :കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ ക്ഷേത്ര കമ്മിററി പ്രസിഡണ്ട് രാജഗോപാലൻ.പി.വി.അധ്യക്ഷത വഹിച്ചു. സി.പി.രാജു, ടി.പി.കുഞ്ഞിരാമൻ, എം.എം.ബാലൻ, സുരേഷ് തൈക്കണ്ടി എന്നിവർ സംസാരിച്ചു.

Summary: Aarat Mahotsav at Sri Mundapuram Maha Shiva Temple in Iringath will begin on 17th December