‘മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍’; ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മിറ്റി വാഹന പ്രചരണ ജാഥയ്ക്ക് പേരാമ്പ്രയില്‍ സമാപനം


പേരാമ്പ്ര: ആം ആദ്മി പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന ‘മെയ്ക്ക് ഇന്ത്യ നമ്പര്‍ വണ്‍’ വാഹന പ്രചരണ ജാഥ പേരാമ്പ്ര മണ്ഡലത്തിലുടനീളം പ്രചരണം നടത്തി. പരിപാടി പേരാമ്പ്രയില്‍ പ്രകടനത്തോടെ സമാപിച്ചു.

ജില്ലാകണ്‍വീനര്‍ ഇ.കെ പീറ്റര്‍ അധ്യക്ഷനായ പൊതുയോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഭിലാഷ് ദാസ് സ്വാഗതം പറഞ്ഞു. ജെയിംസ്, മനു, സാജിദ് ഗഫൂര്‍, ഉണ്ണികൃഷ്ണന്‍ തിരൂളി, ഹബീബ് എമ്മന്‍, അനസ്, രത്‌നാകരന്‍ തൂവയില്‍ എന്നിവര്‍ സംസാരിച്ചു.

പേരാമ്പ്ര മണ്ഡലം കണ്‍വീനര്‍ രഞ്ജിത്ത് മലയില്‍ നന്ദി അറിയിച്ചു.