കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തില്‍ ചാടിയ യുവാവിനെ കാണാതായി; തിരച്ചില്‍ തുടരുന്നു
കോഴിക്കോട്: കക്കാടം പൊയിലില്‍ വെള്ളച്ചാട്ടത്തില്‍ ചാടിയ യുവാവിനെ കാണാതായി. ഇന്ന് ഉച്ചയോടെയാണ് അപകടം. കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം. ദേവഗിരി കോളേജ് വിദ്യാര്‍ത്ഥി സന്ദേശ് ആണ് അപകടത്തില്‍പെട്ടത്.
വിനോദ സഞ്ചാരത്തിനെത്തിയതായിരുന്നു ആറംംഗ സംഘം. കോഴിക്കോട് ചേവരമ്പലം സ്വദേശി ആണ് അപകടത്തില്‍പെട്ട സന്ദേഷ്. വളരെ ആഴമുള്ള സ്ഥലമാണിത്. നാട്ടുകാരും സ്ഥലത്തെത്തിയ നിലമ്പൂര്‍ ഫയര്‍ഫോഴ്‌സും തിരച്ചില്‍ തുടരുകയാണ്.
