വീട്ടില്‍കയറി വാഹനങ്ങള്‍ തീയിട്ടു, കൊല്ലുമെന്ന് ഭീഷണി; നിരവധി കേസുകളില്‍ പ്രതിയായ കുറ്റിക്കാട്ടൂര്‍ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട് : കോഴിക്കോട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ട പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. കുറ്റിക്കാട്ടൂര്‍ ഉള്ളാട്ടില്‍ ജിതിന്‍ റൊസാരിയോ (27 വയസ്സ്) നെയാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയുടെ വീട്ടില്‍നിന്നും കസ്റ്റഡിയില്‍ എടുത്ത് KAAPA നിയമപ്രകാരം ജയിലിലടച്ചത്.
മെഡിക്കല്‍ കോളേജ് , കസബ, ഫറോക്ക്, കുന്ദമംഗലം എന്നീ സ്റ്റേഷനുകളിലായി വീട്ടില്‍ അതിക്രമിച്ചുകയറി ദേഹോപദ്രവം ഏല്‍പ്പിക്കുകയും, നാശനഷ്ടം വരുത്തുകയും ചെയ്തതിനും, അന്യായമായി തടഞ്ഞുവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാരകായുധം ഉപയോഗിച്ച് അക്രമിച്ചതിനും, മാരക മയക്കുമരുന്നു്, മദ്യം എന്നിവ ഉപയോഗിച്ച് പൊതു സ്ഥലത്ത് ബഹളം വെക്കുകയും പോതുജനങ്ങള്‍ക്കു് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തയിനും, വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി വാഹനങ്ങളും മറ്റും തീയിട്ടു നശിപ്പിച്ചതിനും കവര്‍ച്ച ചെയ്യതിനും മറ്റുമായി നിരവധി കേസ്സുകള്‍ നിലവിലുണ്ട്.
21.02.2025 തിയ്യതി തിരിച്ചിലങ്ങാടിയിലുള്ള വീട്ട് മുറ്റത്ത് അതിക്രമിച്ചു കയറി മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിള്‍ കത്തിച്ച കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞുവരികെയാണ് കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.തുടര്‍ച്ചയായി കുറ്റകൃത്യങ്ങള്‍ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുന്ന രീതിയില്‍ നിരവധി കേസ്സുകളില്‍ ഉള്‍പ്പെട്ടുവരുന്നതിനെ തുടര്‍ന്നാണ് പ്രതിക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് നടപടി സ്വീകരിച്ചത്.
പ്രതിക്കെതിരെ മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍, കോഴിക്കോട് സിറ്റി സമര്‍പ്പിച്ച ശുപാര്‍ശയിലാണ് കോഴിക്കോട് ജില്ലാകലക്ടര്‍ പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്.
Description: A youth from Kuttikattur, who is accused in several cases, has been charged with Kappa