ബൈക്ക് മതിലിൽ ഇടിച്ചു; ഇരിങ്ങത്ത് സ്വദേശിയായ യുവാവ് മരിച്ചു


തുറയൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇരിങ്ങത്ത് സ്വദേശിയായ യുവാവ് മരിച്ചു. ആറാംകണ്ടത്തിൽ ആദിൻ പ്രദീപ് (നന്ദു) ആണ് മരിച്ചത്.

ഇന്നലെ പാലച്ചുവട് വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബൈക്കില്‍ ആദിനോടൊപ്പം യാത്ര ചെയ്തിരുന്ന ജിത്തു എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് വീടിന്റെ മതിലില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

ആറാംകണ്ടത്തിൽ പ്രദീപൻ, സുധ എന്നിവരുടെ മകനാണ് ആദിൻ.