കൊയിലാണ്ടിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിച്ച് കടന്നുകളയും; മോഷണക്കേസില്‍ ചെങ്ങോട്ടുകാവ് സ്വദേശിയായ യുവാവ് പിടിയില്‍


കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസരപ്രദേശങ്ങളിലും നിര്‍ത്തിയിടുന്ന വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന യുവാവ് പൊലീസ് പിടിയില്‍. ചെങ്ങോട്ടുകാവ് എടക്കുളം മാവുളച്ചികണ്ടി സൂര്യന്‍ (24) ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് മാസക്കാലമായി കൊയിലാണ്ടി സ്റ്റേഷന്‍ പരിധിയിലെ നിരവധി വാഹനങ്ങളുടെ ബാറ്ററി മോഷണം പോയിരുന്നു.

റോഡരികില്‍ നിര്‍ത്തിയിട്ട വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്ന പതിവായതോടെയാണ് കൊയിലാണ്ടി സി.ഐ.ശ്രീലാല്‍ ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ എസ്.ഐ.പ്രദീപന്‍, സീനിയര്‍ സി.പി.ഒമാരായ സിനിരാജ്, മിനേഷ്, ബിജു വാണിയംകുളം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജാമ്യത്തില്‍വിട്ടു.

സൂര്യന്‍ നേരത്തെ ഒരു വാഹനമോഷണക്കേസിലും ബാറ്ററി മോഷണക്കേസിലും പിടിയിലായിരുന്നു.

Summary: A youth from Chengottukav was arrested in a theft case