തലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം ; തുണയാതലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം ; തുണയായത് ആയില്യം ബസ് ജീവനക്കാർ ആയില്യം ബസ് ജീവനക്കാർ


തലശേരി: തലശേരിയിൽ ബസ് യാത്രയ്ക്കിടെ യുവതിക്ക് ദേഹാസ്വാസ്ഥ്യം. തലശേരിയിൽ നിന്ന് പാനൂർ വിളക്കോട്ടൂരിലേക്ക് പുറപ്പെട്ട ആയില്യം ബസ് കീഴന്തി മുക്കിലെത്തിയപ്പോഴാണ് സംഭവം. കണ്ടക്ടർ ടിക്കറ്റ് ചോദിക്കാനെത്തിയപ്പോൾ ഡ്രൈവർക്ക് സമീപത്തെ ബോക്സ് സീറ്റിലിരുന്ന യുവതി കുഴഞ്ഞു വീഴുകയായിരുന്നു.

പാലക്കൂൽ സ്വദേശിനിയാണ് കുഴഞ്ഞു വീണത്. ഇവർക്കൊപ്പം 2 കുട്ടികളും ഉണ്ടായിരുന്നു. ബസ് ഉടൻ ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് ഓടിച്ചു കയറ്റി. ജീവനക്കാർ തന്നെ യാത്രക്കാരിയെ താങ്ങിയെടുത്ത് അത്യാഹിത വിഭാ​ഗത്തിലെത്തിച്ചു. ചികിത്സ ഉറപ്പു വരുത്തി.

ഡ്രൈവർ നിജിൽ മനോഹർ, കണ്ടക്ടർ ടിഎം ഷിനോജ്, ക്ലീനർ യദു കൃഷ്ണ എന്നിവരാണ് സമയോചിതമായ ഇടപെടൽ നടത്തിയത്. യുവതിക്ക് ചികിത്സ ഉറപ്പാക്കി ബന്ധുക്കളെ വിവരമറിയിച്ച ശേഷമാണ് ബസ് തുടർന്ന് സർവ്വീസ് നടത്തിയത്.