തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു


തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ കുത്തിക്കൊന്നു. കരകുളം നെടുമ്പാറ സ്വദേശി സാജനാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അയൽവാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അയൽവാസിയായ ജിതിന്‍റെ ഭാര്യയോട് സാജൻ മോശമായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയതാണ് ജിതിനും രണ്ടു സുഹൃത്തുക്കളും. ഇതിനിടയിലാണ് കുത്തിയത്. കുത്തേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാവിലെ ആറരയോടെ മരണപ്പെടുകയായിരുന്നു. നിരവധി കേസുകളിലെ പ്രതിയാണ് സാജൻ.

Summary: A young man was stabbed to death in Thiruvananthapuram