അഴിയൂർ മോന്താൽ പുഴയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
അഴിയൂർ: കരിയാട് പടന്നക്കരയിൽ നിന്നു കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. മത്തത്ത് രജീന്ദ്രന്റെ മകൻ നീരജാണ് (21) മരിച്ചത്. മോന്താൽ പുഴയിൽ പടന്നക്കര ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ച മുതൽ നീരജിനെ കാണാനില്ലായിരുന്നു. തുടർന്ന് കുടുംബം ചൊക്ലി പോലീസിൽ പരാതി നൽകി. യുവാവിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലിസ് മോന്താൽ പുഴയോരത്ത് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.