കൊയിലാണ്ടി മുചുകുന്നില്‍ യുവാവ് വീടിനുള്ളില്‍ മരിച്ചനിലയില്‍
മുചുകുന്ന്: കൊയിലോത്തുംപടിയില്‍ യുവാവ് വീടിനുള്ളില്‍ മരിച്ച നിലയില്‍. വെള്ളറക്കാടന്‍ കണ്ടി രജീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.
രാവിലെ മുറിയില്‍ രജീഷിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിഗരറ്റ് കുറ്റി കിടക്കയിൽ വീണ് പുകഞ്ഞതിനെ തുടർന്ന് മുറിയിലാകെ പുക പടർന്ന നിലയിലായിരുന്നു ഉണ്ടായിരുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
അച്ഛന്‍: നാരായണന്‍ നായര്‍. അമ്മ: ശാന്ത. സഹോദരങ്ങള്‍: രാജേഷ്, ലിജീഷ്.
ഭാര്യ: സജിത. മക്കള്‍: ജിഷ്ണു, ധ്യാന്‍.