ദൃശ്യങ്ങള്‍ പകര്‍ത്താനായി അയല്‍ വാസിയുടെ കുളിമുറിയില്‍ മൊബൈല്‍ ക്യാമറ ഒളിപ്പിച്ചു വെച്ചു; ബാലുശ്ശേരിയില്‍ യുവാവ് പിടിയില്‍


ബാലുശ്ശേരി: ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഒളിപ്പിച്ചു വച്ച യുവാവ് പിടിയില്‍. ബാലുശ്ശേരി കരുമല മഠത്തില്‍ റിജേഷ്(31) ആണ് പിടിയിലായത്.

അയല്‍വാസിയുടെ കുളിമുറിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനായി ഷവറിനിടയില്‍ പ്രതി മൊബൈല്‍ ഫോണ്‍ വെയ്ക്കുകയായിരുന്നു എന്ന് ബാലുശ്ശേരി സി.ഐ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. കുളിമുറിയില്‍ കയറിയ സ്ത്രീ ക്യാമറ കണ്ട് ബഹളം വയ്ക്കുകയായിരുന്നു, ബഹളം കേട്ട് ആളുകള്‍ ഓടികൂടുകയും ഇതിനിടയിലൂടെ ഫോണ്‍ എടുക്കാന്‍ വന്ന യുവാവിനെ സംശയം തോന്നിയ ആളുകള്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇത്തരത്തില്‍ ഒട്ടേറെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തിയതായി സംശയമുള്ളതായി പോലീസ് പറഞ്ഞു. ഫോണ്‍ സൈബര്‍ സെല്ലിന്റെ പരിശോധനക്ക് അയച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.

summery: a young man was caught hiding a mobile phone camera in the bathroom to capture the footage