എംഡിഎംഎയുമായി കാറിൽ യാത്ര, വാഹനപരിശോധനക്കിടെ കുടുങ്ങി; തൂണേരിയിൽ യുവാവ് അറസ്റ്റിൽ


നാദാപുരം: കാറിൽ കടത്തുകയായിരുന്ന നിരോധിത മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. നരിപ്പറ്റ വെസ്റ്റ് ചീക്കോന്നുമ്മല്‍ സ്വദേശി മീമുള്ള കണ്ടി സിറാജുദ്ദീനാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.44 ഗ്രാം എംഡിഎംഎ നാദാപുരം പോലീസ് കണ്ടെടുത്തു.

നാദാപുരം-തലശ്ശേരി സംസ്ഥാനപാതയില്‍ തൂണേരി വേറ്റുമ്മലില്‍ വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്. നാദാപുരം എസ്‌ഐ എം.പി.വിഷ്ണുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന കെഎല്‍ 18 വി 9888 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

Summary: A young man was arrested with prohibited drugs in his car