നാദാപുരം വെള്ളിയോട് 7 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍


നാദാപുരം: ഏഴ് കുപ്പി വിദേശമദ്യവുമായി വെള്ളിയോട് യുവാവ് പിടിയില്‍. പരപ്പുപാറേമ്മല്‍ ഷാജഹാന്‍ (42)നെയാണ് നാദാപുരം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനിമോന്‍ ആന്റണി അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പകല്‍ പന്ത്രണ്ട് മണിയോടെ വെള്ളിയോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റോഡില്‍ വില്‍പന നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലാവുന്നത്. ഇയാളുടെ പക്കല്‍ നിന്നും മൂന്നര ലിറ്റല്‍ മദ്യം എക്‌സൈസ് സംഘം പിടികൂടി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസില്‍ കെ.കെ ജയന്‍, സിവില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ സനു, വിജേഷ്, ലിനീഷ്, ദീപുലാല്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ എന്‍.കെ നിഷ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Description: A young man was arrested with 7 bottles of foreign liquor in Nadapuram