നരിപ്പറ്റയില്‍ അര്‍ധരാത്രിയോടെ റോഡരികില്‍ രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടന്ന നിലയില്‍ യുവാവ്; വളയം ചുഴലി സ്വദേശിയെ ആശുപത്രിയിലെത്തിച്ച് നാട്ടുകാര്‍
കുറ്റ്യാടി: നരിപ്പറ്റയില്‍ അര്‍ധരാത്രിയോടെ റോഡരികില്‍ രക്തത്തില്‍ കുളിച്ച് കമിഴ്ന്നുകിടന്ന നിലയില്‍ യുവാവിനെ കണ്ടെത്തി. വളയം ചുഴലി സ്വദേശി വിഷ്ണുവിനെയാണ് ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാത്രി കൈവേലിയില്‍ നിന്നും 150 മീറ്ററോളം അകലെ ചമ്പിലോറ റോഡിലായിരുന്നു സംഭവം. ഇതുവഴി പോയ മറ്റൊരു യുവാവാണ് റോഡരികില്‍ ഒരാള്‍ കിടക്കുന്നത് കണ്ടത്. ഉടനെ സമീപത്തെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി വിവരം അറിയിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം കുറ്റ്യാടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൊലീസ് ഇടപെട്ട് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഉടനെ സമീപത്തെ വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി വിവരം അറിയിക്കുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ആളെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം കുറ്റ്യാടി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പൊലീസ് ഇടപെട്ട് തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
വിഷ്ണു കിടന്നതിന് സമീപം ഒരു ബൈക്ക് നിര്‍ത്തിയിട്ടിരുന്നു. ഇതില്‍ നിന്ന് ലഭിച്ച രേഖകളില്‍ നിന്നാണ് അവിടെയുണ്ടായിരുന്നത് വളയം സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. യുവാവിന് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും കുറ്റ്യാടി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. മൊഴിയെടുക്കാന്‍ പൊലീസ് മെഡിക്കല്‍ കോളേജിലേക്ക് പോയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.