പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍; മരണം നാട്ടില്‍ വച്ചുണ്ടായ വാക്കേറ്റത്തിന് പിന്നാലെ


പേരാമ്പ്ര: പേരാമ്പ്രയിലെ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചക്കിട്ടപ്പാറ പാറത്തറ മുക്ക് വെള്ളത്താട്ടില്‍ രവീന്ദ്രനാണ് മരിച്ചത്. ഇന്ന് കാലത്ത് 9.15നാണ് ഇയാള്‍ ലോഡ്ജിലെത്തി മുറിയെടുത്തത്.

ഇന്നലെ രാത്രി നാട്ടില്‍ വച്ച് ചിലരുമായി രവീന്ദ്രന്‍ വാക്കേറ്റം നടത്തിയിരുന്നു. പിന്നാലെ ഇന്ന് രാവിലെ മുതല്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് ടൗണില്‍ മുറിയെടുത്തതായി കണ്ടെത്തിയത്.

ലോഡ്ജ്‌ മുറി അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ലോഡ്ജിലെത്തിയ ബന്ധുക്കളും ജീവനക്കാരും ചേര്‍ന്ന് വാതില്‍ ചവിട്ടിത്തുറക്കുമ്പോള്‍ ഫാനിലെ ഹൂക്കില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു.

പേരാമ്പ്ര പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

ഭാര്യ: ഷൈല. മക്കള്‍: സ്‌നേഹ രവീന്ദ്രന്‍, ശരണ്‍ രവീന്ദ്രന്‍. മരുമകന്‍: സുഭാഷ് (മുക്കവല.