തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവ് യുവതിയെ വെട്ടിക്കൊന്നു; പ്രതി കസ്റ്റഡിയില്‍


തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ നടുറോഡില്‍ പെണ്‍സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. നന്ദിയോട് സ്വദേശി സിന്ധുവാണ് മരിച്ചത്.

പേരൂര്‍ക്കട വഴയിലയില്‍ റോഡരികിലായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് നന്ദിയോട് സ്വദേശി രാജേഷിനെ പൊലീസ് അറസ്റ്റു ചെയ്തു.

സിന്ധുവിനെ പന്ത്രണ്ട് വര്‍ഷമായി പരിചയമുണ്ടെന്നും ഒരുമാസമായി രണ്ടുപേരും അകല്‍ച്ചയിലായിരുന്നെന്നും രാജേഷ് പൊലീസിനോടു പറഞ്ഞു. രാജേഷില്‍ നിന്നും സിന്ധു അകലന്നുവെന്ന സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പ്രതി പൊലീസിനോടു പറഞ്ഞു.

സിന്ധുവിന്റെ കഴുത്തിനാണ് രാജേഷ് വെട്ടിയത്. മൂന്നുതവണ വെട്ടേറ്റ് ഗുരുതര പരിക്കോടെയാണ് സിന്ധുവിനെ ആശുപത്രിയില്‍ കൊണ്ടുപോയത്.