കൊയിലാണ്ടി നന്തിയില്‍ ട്രെയിന്‍തട്ടി മരിച്ചത് വീരവഞ്ചേരി സ്വദേശിയായ യുവാവ്
നന്തി ബസാര്‍: നന്തിയില്‍ ട്രെയിന്തട്ടിമരിച്ചയാളെ തിരിച്ചറിഞ്ഞു. വീരവഞ്ചേരി കെല്‍ട്രോണ്‍ റോഡില്‍ കമലവയലില്‍ കൂടത്തില്‍ അര്‍ഷാദ് ആണ് മരിച്ചത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു.
നന്തി വലിയ ഓവുപാലത്തിന് സമീപം റെയില്‍വേ ട്രാക്കില്‍ ഇന്നലെ രാത്രി 7.30യോടെയാണ് അര്‍ഷാദിന്റെ മൃതദേഹം കണ്ടത്. കണ്ണൂര്‍-കോഴിക്കോട് പാസഞ്ചര്‍ ഇടിച്ചായിരുന്നു അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഉപ്പ: ബഷീര്‍. ഉമ്മ: സുലൈഖ.
Description: A young man from Veeravancheri died after being hit by a train in Nandi