വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരിച്ചു
നാദാപുരം: വാഹനാ പകടത്തിൽ പരിക്കേറ്റ് നാല് മാസമായി ചികിത്സയിലായിരുന്ന തൂണേരി സ്വദേശിയായ യുവാവ് മരണത്തിന് കീഴടങ്ങി. തൂണേരി കോട്ടേമ്പ്രത്തെ ആലുള്ളതിൽ ശ്രീഹരി (19) യാണ് മരിച്ചത്. കഴിഞ്ഞ ജൂലായിൽ തൂണേരി ബ്ലോക്ക് ഓഫീസ് പരിസരത്ത് വച്ച് നടന്ന കാറപകടത്തിലാണ് ശ്രീഹരിക്ക് ഗുരുതര പരിക്കേറ്റത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ശ്രീഹരി തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെ എത്തിയ മരണവാർത്ത നാടിനെയാക്കെ ദു:ഖത്തിലാഴ്ത്തി.
ബാലകൃഷ്ണൻ്റെയും പ്രീത (ആശാ വർക്കർ എഫ്.എച്ച്.സി തൂണേരി) യുടെയും മകനാണ്. സഹോദരി ശ്രീനന്ദന.
Summary: A young man from Thuneri, who was undergoing treatment after being injured in a car accident, died