തലശ്ശേരി സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു


തലശ്ശേരി: തലശ്ശേരി സ്വദേശിയായ ഹൈസം ജലീൽ (26) ഷാർജയിൽ അന്തരിച്ചു. ദുബൈയിൽ ബിസിനസ് നടത്തുന്ന എം.ജലീലിന്റെയും മാഹി സ്വദേശി സഫാനയുടെയും മകനാണ്. സഹോദരന് നിഫ്താഷ് (ബംഗളുരു), സഹോദരി സിയ (ഷാര്ജ).

കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന് കിടന്ന ഹൈസം രാവിലെ പതിവ് പോലെ ഉണരാതായതിനെ തുടർന്ന് മാതാപിതാക്കൾ ചെന്ന് നോക്കിയപ്പോഴാണ് അസ്വാഭാവികമായി ശ്വാസം വലിക്കുന്നത് ശ്രദ്ധിച്ചത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദുബൈയിൽ ഖബറടക്കി.

A young man from Thalassery died in Sharjah