തുടര്‍ ചികിത്സയ്ക്കും കുടുംബം പുലര്‍ത്താനുമായി കണ്ടെത്തേണ്ടത് ഭാരിച്ച തുക; ഇരു വൃക്കകളും തകരാറിലായ നൊച്ചാട് സ്വദേശി സുനീഷിനുവേണം നാടിന്റെ കൈത്താങ്ങ്
പേരാമ്പ്ര: ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. നൊച്ചാട് രാമല്ലൂര്‍ കോഴിക്കുന്നത്തുചാലില്‍ സുനീഷാണ് നാടിന്റെ കൈതാങ്ങിനായ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
കൂലിപ്പണിക്കുപോയി കുടുംബം പുലര്‍ത്തിയിരുന്ന സുനീഷിന് വൃക്കരോഗം വന്നതോടെ ജീവിതം പാടെ താളംതെറ്റി. ഇരുവൃക്കകളും തകരാറിലായതിനാല്‍ വൃക്കമാറ്റിവെക്കല്‍ മാത്രമേ വഴിയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസ് ചെയ്താണ് ഇപ്പോള്‍ ജീവന്‍നിലനിര്‍ത്തുന്നത്.
വൃക്ക മാറ്റി വെയ്ക്കുന്നതിനായി സര്‍ക്കാരിന്റെ മൃതസഞ്ജീവനം പദ്ധതിയില്‍ പേര് രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുകയാണിപ്പോള്‍. തുടര്‍ചികിത്സയ്ക്ക് വലിയതുക ചെലവുവരും. ജോലിക്ക് പോകാന്‍ പറ്റാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബം. ഇപ്പോള്‍തന്നെ കടബാധ്യതയുള്ള കുടുംബത്തിന് ലക്ഷങ്ങളുടെ ചികിത്സച്ചെലവ് താങ്ങാനാകുന്നതിനും അപ്പുറമാണ്. പഴയ കുടുംബവീട് മാത്രമാണ് ആകെയുള്ളത്. രണ്ടുമക്കളും വിദ്യാര്‍ഥികളുമാണ്.
കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചികിത്സാ സഹായകമ്മിറ്റി രൂപവത്കരിച്ച് സാമ്പത്തിക സമാഹരണം നടത്തുകയാണ്. പഞ്ചായത്തംഗം ഗീത നന്ദനം ചെയര്‍പേഴ്സണും എം സുഭാഷ് കണ്‍വീനറും കെ.യു ജിതേഷ് ട്രഷററുമായാണ് കമ്മിറ്റി. കനറാബാങ്ക് പേരാമ്പ്ര ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 110100827964. ഐ.എഫ്.എസ്.സി.- CNRB0000762.
summary: A young man from Nochad, who is undergoing treatment for both kidney failure, is seeking the help of well-wishers for financial assistance.