ഏഴിമല നാവിക അക്കാദമിയിൽ പരിശീലനത്തിനിടെ മാഹി സ്വദേശിയായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു


മാഹി: പരിശീലനത്തിനിടെ ഏഴിമല നാവിക അക്കാദമി അസിസ്റ്റന്റ് കമാൻഡന്റ് ട്രെയിനി കുഴഞ്ഞുവീണു മരിച്ചു. മാഹി സ്വദേശി ചെമ്പ്ര പാറാൽ വള്ളിൽ ആർ രബിജിത്ത് (24)ആണ് മരിച്ചത്. രതികകുമാറിൻ്റെയും (പാറാൽ ജിത്തുസ് വെജിറ്റബിൾസ്) പയ്യോളി അയനിക്കാട് സ്വദേശി ബീനയുടെയും മകനാണ്.

അക്കാദമിയിലെ പതിവു പരിശീലനത്തിനിടെയാ ണ് കുഴഞ്ഞു വീണത്. ഉടൻ നാവിക ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കോസ്റ്റ് ഗാർഡിൻ്റെ നേവൽ ഓറിയന്റേറേഷൻ കോഴ്സിന്റെ ഭാഗമായി 2024ലാണ് നേവൽ അക്കാദമിയിൽ ചേർന്നത്.

സഹോദരി: അഭിരാമി രതികൻ (വിദ്യാർഥിനി, വി.എൻ പുരുഷോത്തമൻ ഗവ. ഹയർസെക്കൻഡറി, പള്ളൂർ).

Summary: A young man from Mahe collapsed and died while training at the Ezhimala Naval Academy.