വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി കുറ്റ്യാടി സ്വദേശിയായ യുവാവ് പിടിയിൽ


വളയം: വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി യുവാവ് പിടിയിൽ. കുറ്റ്യാടി വടയം സ്വദേശി എടത്തിപൊയിൽ ഫാസിൽ (30) ‌ആണ് പിടിയിലായത്.

വളയം എസ്.ഐ. അനീഷ് വടക്കേടത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വളയം കളരി പാറക്കടവ് റോഡിൽ കളരിമുക്കിൽനിന്ന് യുവാവിനെ പിടികൂടിയത്. ഇയാളുടെ വാഹനത്തിൽനിന്ന് 40,520 രൂപയും കണ്ടെടുത്തു. വാഹനം പോലീസ് പിടിച്ചെടുത്തു. നാദാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

Summary: A young man from Kuttyadi was arrested with MDMA during the vehicle inspection