ബസിലെ സഹയാത്രക്കാരിയായ വിദ്യാർത്ഥിനിയെ ശല്യംചെയ്തു; കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ


അത്തോളി: ബസിലെ സഹയാത്രക്കാരിയെ ശാരീരികമായി ഉപദ്രവിച്ച കുറ്റ്യാടി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കുറ്റ്യാടി അടുക്കത്ത് സ്വദേശി ഫൈസലിനെയാണ് അത്തോളി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെ 7.30ഓടെ കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അജ്‌വ ബസിലാണ് ഇരുപത്തി രണ്ടുകാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരെ ഇയാൾ അതിക്രമം നടത്തിയത്. വിദ്യാര്‍ത്ഥിനിക്ക് അരികില്‍ ഇരുന്ന ഫൈസല്‍ ബസ് ഉള്ള്യേരി സ്റ്റാന്റില്‍ നിന്നും പുറപ്പെട്ട ഉടനെ പെൺകുട്ടിയെ ഉപദ്രവിച്ചതായാണ് പരാതി.

പെണ്‍കുട്ടി പരാതിപ്പെട്ടതിനെ തുടര്‍ന്ന് ബസ് നിര്‍ത്തുകയും പിന്നീട് അത്തോളി പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. എസ്.ഐ രാജീവന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകീട്ടോടെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

A young man from Kuttyadi was arrested for harassing a fellow passenger in the bus