കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ


സുല്‍ത്താൻ ബത്തേരി: കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായി യുവാവ് പിടിയിൽ. കോഴിക്കോട് ഫറോക്ക് സ്വദേശി മണന്തല പടന്ന ചെമ്പ്രയില്‍ വീട്ടില്‍ ടി.മുഹമ്മദ് ആഷിഖ് (29) ആണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിട എക്‌സൈസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മുഹമ്മദ് ആഷിഖ് സഞ്ചരിച്ച കാറില്‍ മുത്തങ്ങ എക്‌സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച്‌ പരിശോധന നടത്തുകയായിരുന്നു. 53.900 ഗ്രാം മെത്താഫിറ്റാമിനാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്. ഇയാൾ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.

എക്‌സൈസ് ഇൻസ്‌പെക്ടർ കെ.ജെ.സന്തോഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ പി.ടി.സജിമോൻ, പ്രിവന്റീവ് ഓഫീസർമാരായ എ.എസ്.അനീഷ്, പി.ആർ.വിനോദ്, വനിത സിവില്‍ എക്‌സൈസ് ഓഫീസർമാരായ പി.സിബിജ, കെ.ഇ.ഷൈനി, സിവില്‍ എക്‌സൈസ് ഓഫീസർമാരായ എം.എം.ബിനു, വി.കെ.വൈശാഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Summary: A young man from Kozhikode was arrested with deadly drugs in his car