കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു


കൊയിലാണ്ടി: കാപ്പാട് സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. കാപ്പാട് തെക്കേക്കടവത്ത് ഫായിസ് ആണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു. കുവൈത്തിലെ വ്യവസായിയായ ബഷീറിൻ്റെയും ഫാത്തിമയുടെയും മകനാണ്.

കഴിഞ്ഞ ദിവസം കുവൈത്തില്‍ നിന്നും ബിസിനസ് ആവശ്യാര്‍ത്ഥം ബഹ്‌റൈനിലെത്തിയതായിരുന്നു. താമസ സ്ഥലത്തു പുലര്‍ച്ചെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഫായിസിനെ സല്‍മാനിയ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം സല്‍മാനിയ ആസ്പത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സഹോദരങ്ങള്‍: ഫസ്ലാന്‍ (ജോര്‍ജ്ജിയ) ഫായിഖ്(കുവൈത്ത്). മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു.

Summary: A young man from Kappad died of a heart attack in Bahrain.