ദുബൈയില്‍ താമസ സ്ഥലത്തെ കെട്ടിടത്തില്‍നിന്ന് വീണ് കണ്ണൂര്‍ ചൊക്ലി സ്വദേശിയായ യുവാവ് മരിച്ചു


കണ്ണൂർ: ദുബൈയില്‍ താമസ കെട്ടിടത്തില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് യുവാവ് മരിച്ചു. കണ്ണൂർ ചൊക്ലി കടുക്ക ബസാറിലെ കുനിയില്‍ ആയിശാ മൻസിലില്‍ ആഖിബ് (32) ആണ് മരിച്ചത്.

ഖിസൈസ് മുഹൈസ്‌ന വാസല്‍ വില്ലേജിലെ കെട്ടിടത്തില്‍ നിന്നും ശനിയാഴ്ച ഉച്ചക്കാണ് അപകടം. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കുനിയില്‍ അസീസിൻ്റെയും സഫിയയുടെയും മകനാണ്. ഭാര്യ: റുഫ്സി. മക്കള്‍: അലീന അസീസി, അസ്‌ലാൻ. സഹോദരങ്ങള്‍: അമീൻ (ഖത്തർ), അഫീന. നിയമ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഖബറടക്കം പിന്നീട് നടക്കും

Summary: A young man from Kannur Chokli died after falling from a building at his residence in Dubai