കൈനാട്ടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ സ്വിമ്മിങ് പൂളിൽ മരിച്ചു


വടകര: കൈനാട്ടി സ്വദേശിയായ യുവാവ് ബംഗളൂരിലെ റിസോർട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. തെക്കെ കണ്ണമ്പത്ത് ഷബിൻ രമേഷ് (36) ആണ് മരിച്ചത്. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും സുഹൃത്തുകൾക്കൊപ്പം വിനോദയാത്രയ്ക്ക് പോയതായിരുന്നു ഷബിൻ രമേഷ്.

ബംഗളൂർ മൈക്രോ ലാൻഡ് കമ്പനിയിൽ സോഫ്റ്റ് വെയർ എൻജിനീയറാണ്. ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് ഷബിൻ ബാംഗളൂരുവിലെ ഗോൾഡ് കോയിൻ റിസോർട്ടിലെ സ്വിമിംഗ് പൂളിൽ ഇറങ്ങിയത്. ഈ സമയം ഒറ്റയ്ക്കാണ് ഉണ്ടായിരുന്നതെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. മരണ കാരണം വ്യക്തമല്ല.

ഭാര്യ ശിൽപ്പ (അഴിയൂർ). മകൾ നിഹാരിക. അച്ഛൻ രമേഷ് ബാബു. അമ്മ റീന. സഹോദരങ്ങൾ: ബേബി അനസ്സ് (ചെന്നൈ), റിബിൻ രമേഷ് (ബംഗളൂരു).

Summary: A young man from Kainatti died in a swimming pool in Bengaluru