സുധീര്‍കുമാറിന്റെ ചിരി മായാതിരിക്കാന്‍ നമുക്കും സഹായിക്കാം; കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റ എടച്ചേരി സ്വദേശിയായ യുവാവ് സുമനസുകളുടെ സഹായം തേടുന്നു
എടച്ചേരി: കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ യുവാവിനായി നാട് ഒരുമിക്കുന്നു. എടച്ചേരി-കണ്ടോത്ത് മുക്കിലെ പത്താള്ളയിൽ സുധീർകുമാറിനെ (ബാബു) ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായാണ് നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. ജോലിക്കിടെ കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് നട്ടെല്ലിനും സുഷുമ്നാനാഡിക്കും ക്ഷതമേറ്റ് രണ്ട് മാസമായി സുധീർ കുമാര്‍ ചികിത്സയിലാണ്.
കോയമ്പത്തൂർ ഗംഗാ ആശുപത്രിയിൽ നിന്നും ശസ്ത്രക്രിയ അടക്കം ചെയ്‌തെങ്കിലും കാര്യമായ മാറ്റമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. രണ്ട് മാസമായുള്ള ചികിത്സയ്ക്ക് ഇതിനോടകം തന്നെ നല്ലൊരു തുക ചിലവഴിച്ചു കഴിഞ്ഞു. ഇനിയങ്ങോട്ടുള്ള ചിലവുകള്‍ക്ക് ലക്ഷകണക്കിന് രൂപ കണ്ടെത്തേണ്ടതുണ്ട്. ഭാര്യയും ഡിഗ്രി വിദ്യാര്‍ത്ഥിയുമായ ഒരു പെണ്‍കുട്ടിയുമടങ്ങുന്ന സുധീര്‍കുമാറിന്റെ കുടുംബത്തിന് ഇനിയുള്ള ചികിത്സാചെലവുകള്‍ തങ്ങാവുന്നതിലും അപ്പുറമാണ്.
സുധീര്‍കുമാറിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട്ടുകാര്‍ ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. ജനകീയ കമ്മറ്റി രൂപീകരണ യോഗത്തിൽ വാർഡ് മെമ്പർ ശ്രീധരൻ മാമ്പയിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.പത്മിനി, ടി.വി ഗോപാലൻ, മുഹമ്മദ് ചുണ്ടയിൽ, സി പവിത്രൻ, ഇ.കെ സജിത്ത്കുമാർ, സി.സുരേന്ദ്രൻ, സുരേന്ദ്രൻ കണ്ടോത്ത്, കെ.പി രാജൻ എന്നിവർ സംസാരിച്ചു. കമ്മറ്റി ഭാരവാഹികളായി മുഹമ്മദ് ചുണ്ടയിൽ (ചെയർമാൻ), കെ.പി രാജൻ (കൺവീനർ) പി.ടി ദിലീപ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ബാങ്ക് അക്കൗണ്ട് ഡീറ്റൈയില്‍സ്
അക്കൗണ്ട് നമ്പർ: 40 212101092725
ഐ.എഫ്.എസ് സി കെ.എൽ.ജി.ബി OO40212
Description: A young man from Edachery, injured after falling from a building