ന്യൂഇയര്‍ പരിപാടി കഴിഞ്ഞ് മടങ്ങവെ ട്രെയിനില്‍ നിന്ന് വീണു; പിന്നാലെ ബൈക്കില്‍ കയറി ആശുപത്രിയിലേക്ക്‌; ചോമ്പാല സ്വദേശിയായ യുവാവിന് ഇത് രണ്ടാംജന്മം


വടകര: പുതുവര്‍ഷദിനത്തില്‍ ട്രെയിനില്‍ നിന്നും വീണ് ചോമ്പാല സ്വദേശിയായ യുവാവ് അത്ഭുതരകരമായി രക്ഷപ്പെട്ടു. ചോമ്പാല കിഴക്കേ പുതിയപറമ്പത്ത് വിനായക് ദത്തിനാണ് പുതുവര്‍ഷത്തില്‍ രണ്ടാംജന്മമെന്ന പോലെ ജീവന്‍ തിരിച്ചുകിട്ടയത്. എറണാകുളത്ത് സുഹൃത്തുക്കളോടൊപ്പം ന്യൂ ഇയര്‍ ആഘോഷം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം.

ഇന്റര്‍സിറ്റി എക്പ്രസ് ട്രെയിനില്‍ തിരക്കുകാരണം ഡോറിന് സൈഡില്‍ ഇരുന്ന് ഉറങ്ങുകയായിരുന്ന വിനായക് ഇരിങ്ങാലക്കുടയില്‍വെച്ച് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. എന്തോ വീഴുന്നത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെ വിവിരമറിയിച്ചു.

പുറത്തേയ്ക്ക് തെറിച്ചുവീണെങ്കിലും വിനായക് ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. തുടര്‍ന്ന് തന്റെ ഫോണില്‍ നിന്നും സുഹൃത്തുക്കളെ വിവരമറിയിച്ചു. സമീപത്ത് കൂടെ പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനായ യുവാവിനോട് സംഭവം പറഞ്ഞപ്പോള്‍ അവര്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചു.

പുറംഭാഗത്തും തലയ്ക്കും പരിക്കേറ്റ വിനായകിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് നാട്ടിലെത്തിച്ച് മാഹി ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചോമ്പാല അന്നപൂര്‍ണേ ശ്വരി ശ്രീ ഭദ്ര വിഷ്ണുമായ ദേവസ്ഥാനം മഠാധിപതി ദേവദത്തന്റെയും ബിനിയുടെയും ഏകമകനാണ് വിനായക് ദത്ത്. മകന്റെ ജീവന്‍ തിരി ച്ചുകിട്ടിയ സന്തോഷത്തിലാണ് വീട്ടുകാരും സുഹൃത്തുക്കളും.

Description: A young man from chombala miraculously survived after falling from the train