ബെെക്കിൽ സഞ്ചരിക്കവെ കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ചു; അഴിയൂർ സ്വദേശിയായ യുവാവിന് പരിക്ക്
അഴിയൂർ: അഴിയൂർ കോറോത്ത് റോഡിൽ കാട്ടുപന്നി ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. കോറോത്ത് റോഡ് പുത്തൻ പുരയിൽ മീത്തലിൽ ആകാശിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെ മോന്തോൽ കടവ് സീതി പീടിക റോഡിലായിരുന്നു അപകടം.
ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബെെക്കിൽ വീട്ടിലേക്ക് തിരികെ വരുമ്പോഴായിരുന്നു അപകടം. ആകാശിനെ പന്നി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ച് വീണ് ആകാശിന്റെ കാലിനും കൈക്കും പരിക്കേറ്റിറ്റുണ്ട്.
ഈ പ്രദേശങ്ങളിൽ അടുത്തിടെയായി കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുമെന്ന ഭിതിയിലാണ് കർഷകർ.
Summary: A young man from Azhiyur was injured in wild boar attack