പെരുന്നാൾ അവധി ആഘോഷിക്കാൻ ഗൂഡല്ലൂരിൽ എത്തി; കടന്നൽ കുത്തേറ്റ് ആയഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു


ഗൂഡല്ലൂർ: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂരിൽ കടന്നൽ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു. ആയഞ്ചേരി വള്ള്യാട് സ്വദേശി സാബിർ (23) ആണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാനാണ് സാബിർ ഉൾപ്പെടെ മൂന്നംഗ സംഘ് ഗൂഡല്ലൂരിൽ എത്തിയത്.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുകൾക്കും കടന്നൽ കുത്തേറ്റു. ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുന്നാൾ ആഘോഷത്തിനായി ഗൂഡല്ലൂരിൽ എത്തിയതായിരുന്നു ഇവർ. ഗൂഡല്ലൂരിൽ നിന്നും ഊട്ടിയിലേക്ക് പോകുന്ന വഴിയിലെ നീഡിൽ പോയിൻ്റിൽ വെച്ചായിരുന്നു സംഭവം. കടന്നൽ കുത്തേറ്റ സാബിർ കുഴഞ്ഞ് വീഴുകയായിരുന്നു.

Summary: A young man from Ayanjary died after being stung by a wasp while visiting Gudalur to celebrate the Eid holidays.