സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങി; കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനെട്ടുകാരന്‍ മരിച്ചു


കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട പതിനെട്ടുകാരനായ യുവാവ് മരിച്ചു. ബാലുശ്ശേരി
തലയാട് സ്വദേശിയായ അജല്‍ (18) ആണ് മരിച്ചത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം പതങ്കയത്ത് കുളിക്കാനിറങ്ങിയതായിരുന്നു അജല്‍.

മുക്കം അഗ്നിശമനസേനയും കോടഞ്ചേരി പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.