എടച്ചേരി തുരുത്തിയില്‍ യുവാവ് തോണിയില്‍ നിന്ന് വീണ് മരിച്ചത് വീട്ടിലേക്ക് പോവുന്നതിനിടെ; അനീഷിന്റെ ആകസ്മിക മരണത്തില്‍ വിങ്ങി നാട്
എടച്ചേരി: തുരുത്തിയില്‍ തോണിയില്‍ നിന്ന് യുവാവ് വീണ് മരിച്ചത് സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടയില്‍. കൈക്കണ്ടത്തില്‍ അനീഷ് (39) ആണ് ഇന്നലെ പകല്‍ 12മണിയോടെ തോണിയില്‍ നിന്ന് വെള്ളത്തില്‍ വീണ് മരിച്ചത്. കനത്ത മഴയെ തുടര്‍ന്ന് വീട്ടില്‍ വെള്ളം കയറിയതിനാല്‍ കഴിഞ്ഞ രണ്ട് ദിവസമായി അനീഷും കുടുംബവും സഹോദരന്റെ വീട്ടിലായിരുന്നു താമസം.
ഇതിനിടെ ബുധനാഴ്ച അച്ഛനൊപ്പം സ്വന്തം വീട്ടിലേക്ക് പോകുന്നതിനിടെയാണ് പെട്ടെന്ന് തോണിയില്‍ നിന്നും വെള്ളത്തിലേക്ക് വീണത്. മറ്റൊരു തോണിയില്‍ അനീഷിന് പിന്നാലെയായി വന്ന അച്ഛന്‍ തോണി ഒഴുകിപോവുന്നത് കണ്ട് നോക്കിയപ്പോഴാണ് മകന്‍ വെള്ളത്തില്‍ വീണ് കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. വടകര ഗവ.ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 10മണിയോടെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
അച്ഛന്‍: കൈക്കണ്ടത്തില്‍ നാണു. അമ്മ: നാരായണി.
ഭാര്യ: അതുല്യ. മക്കള്‍: അനൗഷിക, ആഷോണ്‍.
സഹോദരങ്ങള്‍: അനില്‍കുമാര്‍, അനിത, ഷൈനി.