കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെങ്ങോട്ടുകാവ് സ്വദേശി മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരായി പരിക്കേറ്റ്‌
ചികിത്സയിലായിരുന്ന ചികിത്സയിലായിരുന്നു യുവാവ് മരിച്ചു. ചെങ്ങോട്ടുകാവ് ജീസസ് ഹൗസില്‍ ജീവരാഗ് (49) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ 10.10 ഓടെയാണ് മരണപ്പെട്ടത്.

ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു അപകടം നടന്നത്‌. കോഴിക്കോട് – കണ്ണൂര്‍ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന വിക്രാന്ത് ബസും ജീവരാഗ് ഓടിച്ച ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ജീവനക്കാര്‍ അതേ ബസില്‍ തന്നെ യുവാവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനാല്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു

Also Read

കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം; യുവാവിന് ഗുരുതര പരിക്ക്

അച്ഛന്‍: പരേതനായ കാര്യാവില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍.

അമ്മ: സുശീല.

ഭാര്യ: ജസ്‌ന,

മക്കള്‍: ജീവ്‌ന, ജഗത്ചന്ദ്ര ജീവന്‍.

സഹോദരന്‍: ജിതേന്ദുകുമാര്‍. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Description: A young man died after being injured in an accident between a bus and a bike in Chengottukav