കൊയിലാണ്ടി കൊല്ലത്ത്‌ ട്രെയിന്‍തട്ടി കൊടക്കാട്ടുംമുറി സ്വദേശിയായ യുവാവ് മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് ട്രയിന്‍തട്ടി യുവാവ് മരിച്ചു. കൊടക്കാട്ടുംമുറി വണ്ണാംകണ്ടി നിധിന്‍ ആണ് മരിച്ചത്. ഇരുപത്തിയഞ്ച് വയസായിരുന്നു.

ഇന്നലെ രാത്രിയാണ് കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍: ബാബു. അമ്മ: വിജി. ഭാര്യ: ആര്യശ്രീ. മകള്‍: ആഗ്നേയൻ സിയാറ. സഹോദരന്‍: വിപിന്‍.