കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു


കൊയിലാണ്ടി: കൊല്ലത്ത് ട്രെയിൻതട്ടി യുവാവ് മരിച്ചു. പുളിയഞ്ചേരി സ്വദേശി കുന്നുമ്മൽ താഴെ സതീശൻ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു.

ഇന്നലെ വൈകീട്ട് ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശൻ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടിൽ നിന്നും ഇറങ്ങിയതാണ്.

മൃതദേഹം തിരിച്ചറിയാനാവാത്തവിധം ചിതറിയിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. ഭാര്യ: ജിഷ
മകൻ: സായ്കൃഷ്ണ

Description: A young man died after being hit by a train in Kollam