വയനാട്ടിൽ കുട്ടവഞ്ചി മറിഞ്ഞ് യുവാവ് മരിച്ചു


വയനാട്: വയനാട്ടിൽ കാരാപ്പുഴ അണക്കെട്ടിൽ കുട്ടവഞ്ചി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെല്ലാറച്ചാൽ നടുവീട്ടിൽ കോളനിയിലെ ഗിരീഷ് (32) ആണ് മരിച്ചത്. നെല്ലാറച്ചാൽ ഞാമലംകുന്ന് വ്യൂപോയിന്റിന് സമീപം ഉച്ചയ്ക്ക് . ഉച്ചയ്‌ക്ക് ഒന്നരയോടെ ആയിരുന്നു അപകടം.

അപകടം നടന്ന സ്ഥലത്തു നിന്ന് ഗിരീഷ് കരയിലേക്ക് നീന്തിയെങ്കിലും ആമ്പൽ ചെടികൾക്കിടയിൽ കുടുങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

യാത്രയ്‌ക്കായി പ്രദേശവാസികൾ സാധാരണയായി കുട്ടവഞ്ചികൾ ഉപയോ​ഗിക്കാറുണ്ട്. അപകടം എങ്ങനെ സംഭവിച്ചു എന്നത് വ്യക്തമല്ല.