പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നിറങ്ങവെ ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ചു; തുവ്വക്കോട് സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചു


കൊയിലാണ്ടി: ദേശീയ പാതയില്‍ പൂക്കാട് പെട്രോള്‍ പമ്പിന് സമീപം സിമന്റ് ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിച്ച് അപകടം. അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ തല്‍ക്ഷണം മരണപ്പെട്ടു. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയില്‍ മഹേഷ് ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസായിരുന്നു.

ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരു സംഭവം. പൂക്കാട് പെട്രോള്‍ പമ്പില്‍ നിന്നും പുറത്തെക്കിറങ്ങവേ എതിര്‍ദിശയില്‍ നിന്നും വന്ന സിമന്റ് ടാങ്കര്‍ ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

വടക്കെ മലയില്‍ ബാലന്റെയും മാലതിയുടെയും മകനാണ്. ഭാര്യ:നന്ദന. മകള്‍: ആരുദ്ര (ഒന്നര വയസ്). സഹോദരി: ബബിത.

കൊയിലാണ്ടി എസ്.ഐ.രഘുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലെക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.