കണ്ണൂരില്‍ പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ ലോറി ഡ്രൈവറായ യുവാവ് മരിച്ച നിലയിൽ


കണ്ണൂർ: കണ്ണൂർ പരിയാരത്ത് പൊലീസിനെ കണ്ട് പുഴയില്‍ ചാടിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവട്ടൂരിലെ ടി.കെ.മഹറൂഫി (27) ന്റെ മൃതദേഹമാണ് കുറ്റ്യേരി പാലത്തിന് സമീപം ഇരിങ്ങല്‍ ഭാഗത്ത് നിന്നും കണ്ടെത്തിയത്.

ലോറി ഡ്രൈവറായിരുന്നു മെഹറൂഫ്. മണല്‍ക്കടത്ത് സംഘത്തെ പിടികൂടാനെത്തിയ പൊലീസിനെ കണ്ട് യുവാവ് പുഴയില്‍ ചാടുകയായിരുന്നു എന്നാണ് വിവരം. ശനിയാഴ്ച രാത്രിയാണ് യുവാവിനെ കാണാതായത്. മഹറൂഫിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍ പോലീസില്‍ പരാതി നല്‍കിയിലെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

സംഭവത്തിനു പിന്നാലെ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പോലീസിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. രോഷാകുലരായ നാട്ടുകാര്‍ മൃതദേഹം മാറ്റാന്‍ സമ്മതിച്ചിട്ടില്ല. കലക്ടറോ ആർ.ഡി.ഒയോ സ്ഥലത്തെത്തണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ മൃതദേഹം വിട്ടുനല്‍കി ഇൻക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

Summary: A young lorry driver who jumped into the river after meeting the police in Kannur is dead