മുൻ എം.എൽ.എയും ആർ.ജെ.ഡി നേതാവുമായിരുന്ന എം.കെ പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം; സെപ്തംബർ 29ന് വടകരയിൽ വിപുലമായ പരിപാടികൾ


വടകര: പ്രമുഖ സോഷ്യലിസ്റ്റും ആർ.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ എം.എൽ.എ.യും , പ്രമുഖ സഹ കാരിയുമായ എം.കെ. പ്രേംനാഥിന്റെ ഓർമ്മകൾക്ക് ഒരുവർഷം. ഒന്നാം ചരമവാർഷികദിനം സമുചിതമായി ആചരിക്കുവാൻ ആർ.ജെ.ഡി കോഴിക്കോട് ജില്ലാ നേതൃയോഗം തീരുമാനിച്ചു. സെപ്തംമ്പർ 29 ന് വടകരയിൽ വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തത്.

കാലത്ത് വീട്ടുവളപ്പിലെ ശവകുടീരത്തിൽ പുഷ്പാർചന യോടെ പരിപാടികൾ ആരംഭിക്കും..തുടർന്ന് യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ദീപശിഖാ റാലി , സമരണികാ പ്രകാശനം, ഫോട്ടോ അനാഛാദനം, അനുസ്മരണ സമ്മേളനം എന്നിവയാണ് മുഖ്യ പരിപാടികൾ, കാലത്ത് ജില്ലയിൽ 1000 കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തും. കുടാതെ ഒരാഴ്ചക്കാലം എല്ലാ നിയോജക മണ്ഡലങ്ങളിലും, അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കും.

യോഗത്തിൽ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടരി ഭാസ്ക്കരൻ കൊഴുക്കല്ലൂർ,പി. കിഷൻ ചന്ദ്, കെ. ലോഹ്യ, എടയത്ത് ശ്രീധരൻ, ജെ.എൻ പ്രേം ഭാസിൻ, ഇ.കെ.സജീത് കുമാർ, പി.പി.രാജൻ, സി.പി.രാജൻ, നിഷാദ് പൊന്നങ്കണ്ടി, പി.സി നിഷാകുമാരി , എ.ടി.ശ്രീധരൻ , ഉമേഷ് അരങ്ങിൽ, എൻ. നാരായണൻ കിടാവ് ,ഗണേശൻ കാക്കൂർ , ഫിറോസ ഖാൻ . പി മോനിഷ, ടാർസൻ ജോസ്, വത്സരാജ് മണലാട്, വി.പി. വാസു, കെ. അസ്സയിൻ, എൻ.സുബ്രന്മ ണ്യൻ, കെ.സി. ഇസ്മയിൽ, സംസാരിച്ചു.