കയര്‍ ഭൂവസ്ത്രം; ഉപയോഗം, സാധ്യത എന്നിവയെക്കുറിച്ച് അവബോധം നല്‍കി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ശില്‍പ്പശാല


പേരാമ്പ്ര: കയര്‍ ഭൂവസ്ത്രം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ ശില്‍പ്പശാല സംഘടിപ്പിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പ്രോജക്ട് ഓഫീസ്(കയര്‍) കോഴിക്കോടും സംയുക്തമായി പരിപാടി നടത്തിയത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമായാണ് ശില്‍പ്പശാല ഒരുക്കിയത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്യ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ അധ്യക്ഷയായി. ചടങ്ങില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വാങ്ങിച്ച കായണ്ണ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കുള്ള ഉപഹാരം ബ്ലോക്ക് പഞ്ചായത്ത പ്രസിഡന്റ് കൈമാറി.

കൂടുതല്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉപഹാരം കായണ്ണ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക്, ടി.എം. മുഹമ്മദ് (ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്‍ഡ് ജെ.പി.സി. കോഴിക്കോട്) സമര്‍പ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവിത വി.പി, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരുകണ്ടി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ എന്നിവര്‍ സംസാരിച്ചു.

കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതകളും സംബന്ധിച്ച വിഷയത്തില്‍ കോഴിക്കോട് കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി ശശികുമാറും, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് സംബന്ധിച്ച് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് അസിസ്റ്റന്റ് നോഡല്‍ ഓഫീസറായ ശശി ഇയും സംസാരിച്ചു.

തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം, നിര്‍വഹണ തന്ത്രം വിഷയത്തില്‍ ടി.എം മുഹമ്മദ് ജയും സംസാരിച്ചു. പി.ശാലിനി, അസിസ്റ്റന്റ് രജിസ്ട്രാര്‍, കോഴിക്കോട് കയര്‍ പ്രോജക്ട് ഓഫീസ് സ്വാഗതവും, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ ഖാദര്‍.പി നന്ദിയും പറഞ്ഞു.

summary: a workshop was organized on the use and potential of coir soil