ചോറോട് ഗ്രാമപഞ്ചായത്തിൽ വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു


ചോറോട് : ചോറോട് ഗ്രാമ പഞ്ചായത്ത് ജനകിയാസൂത്രണ പദ്ധതി 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. രമ്യ ഓഡിറ്റോറിയത്തിൽ നടന്ന യോ​ഗത്തിൽ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ. മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി നിഷ എൻ തയ്യിൽ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വ്യക്തിഗത- ഗ്രൂപ്പ് പദ്ധതിആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ഫോറങ്ങൾ പരിശോധന നടത്തി.