അഴിയൂരില്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചു; നഷ്ടമായത് നാലര പവന്‍
അഴിയൂര്‍: ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന സ്ത്രീയുടെ നാലര പവന്റെ സ്വര്‍ണമാല തട്ടിപറിച്ചു. അഴിയൂര്‍ ഹൈസ്‌കൂളിന് സമീപത്ത് താമസിക്കുന്ന ടി.കെ ചന്ദ്രിയുടെ മാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ചുങ്കത്തുള്ള ക്ഷേത്രത്തില്‍ പോവുകയായിരുന്നു ചന്ദ്രി. വീടിന് സമീപത്ത് നിന്നും ഹൈവേയിലേക്ക് കയറുന്ന വഴിയില്‍ വച്ചാണ് നടന്നുവന്ന മോഷ്ടാവ് മാല തട്ടിപ്പറിച്ചത്. ഇതിനിടെ തടയാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ ചന്ദ്രിയുടെ കാല്‍മുട്ടിന് പരിക്കേറ്റു.
ചന്ദ്രി മാഹി ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ചോമ്പാല പോലീസ് അന്വേഷണം ആരംഭിച്ചു.
Description: A woman’s gold necklace was stolen in Azhiyur